Latest NewsKeralaNews

 ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ഗുണ്ടാ അഴിഞ്ഞാട്ടം , യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം

കോട്ടയം: ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി കോട്ടയത്ത് ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം. രണ്ട് യുവാക്കളെ ആക്രമിച്ച് തല അടിച്ചുപ്പൊട്ടിച്ചു. മൂലവട്ടം സ്വദേശി എം.എസ് സിബിന്‍ ലാല്‍, ആശാലിപ്പറമ്പില്‍ സൂരജ് എന്നിവരെയാണ് സംഘം ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also : സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശവുമായി ദുരന്തനിവാരണ അതോറിറ്റി

ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു ആക്രമണം. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി സിബിനും സൂരജും ഗുണ്ടാസംഘത്തിലെ ചിലരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കത്തിന്റെ തുടര്‍ച്ചയായിരുന്നു ആക്രമണം. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അക്രമികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

സിബിനും സൂരജും സ്‌കൂട്ടറില്‍ മൂലവട്ടം ഭാഗത്തേക്ക് വരുകയായിരുന്നു. ഈ സമയം ഇന്നോവയില്‍ എത്തിയ ഗുണ്ടാസംഘം ഇരുവരേയും റോഡില്‍ തടഞ്ഞുവച്ച് ആക്രമിക്കുകയായിരുന്നു. കമ്പിവടി അടക്കമുള്ള മാരാകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം

shortlink

Related Articles

Post Your Comments

Related Articles


Back to top button