തണുപ്പ് കാലത്ത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് സ്വഭാവികമാണ്. ചുണ്ടിലെ ചർമ്മം വളരെ ലോലവും ,എണ്ണ ഗ്രന്ഥികൾ ഇല്ലാത്തതുമായതിനാൽ ചുണ്ടുകൾക്ക് അധികസംരക്ഷണം ആവശ്യമാണ്. വരണ്ട ചുണ്ടുകൾ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകളെ കുറിച്ചറിയാം.
പെട്രോളിയം ജെല്ലി
ചുണ്ടുകൾക്ക് ജലാംശം നിലനിർത്താൻ പെട്രോളിയം ജെല്ലി വളരെ നല്ലതാണ്. ഇത് ചുണ്ടുകൾ പൊട്ടുന്നതിനും ചുണ്ടുകളെ ഈർപ്പമുള്ളതാക്കുന്നതിനും എല്ലായ്പ്പോഴും വരണ്ട അവസ്ഥയിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
തേൻ
തേൻ ചുണ്ടുകൾക്ക് നല്ലൊരു മോയിസ്ചുറൈസർ ആണ്. തേൻ വെറുതെ ചുണ്ടിൽ പുരട്ടുകയോ ,തേനും ഗ്ലിസറിനും ചേർത്ത് പുരട്ടുകയോ ചെയ്യുന്നത് മൃദുലമായ ചുണ്ടുകൾ ലഭിക്കുന്നതിന് സഹായിക്കും.
ഒലിവ് ഓയിൽ
ഒലിവ് ഓയിൽ ചുണ്ടിൽ പുരട്ടി 15 മിനിറ്റ് കഴിഞ്ഞു കഴുകി കളയുക .ദിവസവും ഒരു പ്രാവശ്യം ഇത് ചെയ്യാവുന്നതാണ്. ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കും.
Post Your Comments