MollywoodCinemaNewsBollywoodEntertainmentHollywoodKollywoodMovie GossipsMovie Reviews

ദൃശ്യം 2 പോലീസ് അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവുമായി അസിസ്റ്റന്‍റ് സൂപ്രണ്ട് ഓഫ് ബംഗ്ലാദേശ് പോലീസ്

ആമസോണ്‍ പ്രെെമില്‍ ദൃശ്യം 2 തകർപ്പൻ വിജയമാണ് നേടിയത്. ചിത്രം റിലീസ് ആയത് മുതല്‍ ഭാഷാ ഭേദമന്യേ സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്ന റിവ്യൂകളില്‍ വേറിട്ട ഒന്ന് ശ്രദ്ധ നേടുകയാണ്.

Read Also : പ്രമുഖ നടി ശ്രാവന്തി ബിജെപിയിൽ ചേർന്നു

ബംഗ്ലാദേശ് പോലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അസിസ്റ്റന്‍റ് സൂപ്രണ്ട് ഓഫ് ബംഗ്ലാദേശ് പോലീസായ മഷ്റൂഫ് ഹുസെെന്‍ ആണ് ദൃശ്യം 2 പോലീസ് അക്കാദമിയില്‍ കൂടി പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശവുമായി എത്തിയിരിക്കുന്നത്. എന്താണ് അന്വോഷണാത്മായ മനോഭാവമെന്നും, എത്രതരത്തിലുള്ളവയാണവെന്നും, കൂടാതെ എന്താണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും മനസ്സിലാക്കാന്‍ ചിത്രം പോലീസ് അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് പറയുന്നു പോലീസ് ഓഫീസര്‍.

തനിക്ക് ഭാവിയില്‍ പ്രൊമോഷന്‍ ലഭിക്കുകയാണെങ്കില്‍, ഐ. ജി സാറിനോട് റിക്വസ്റ്റ് ചെയ്ത് തന്നെ സാരദയിലേക്ക് (ബംഗ്ലാദേശ് പോലീസ് അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം) അയക്കുവാന്‍ ആവശ്യപ്പെടും. എന്‍റെ ജീവിതത്തില്‍ പഠിച്ചതെല്ലാം ഉപയോഗിച്ച് അവിടെയൊരു പുതിയ ബാച്ച് സൃഷ്ടിക്കും. ട്രയിനിങ്ങിന് ശേഷം അവര്‍ പോകുന്ന സ്ഥലങ്ങളിലെല്ലാം അവരുടെ പെരുമാറ്റവും, പ്രൊഫഷണലിസവും വെച്ച് തന്നെ തന്‍റെ വിദ്യാര്‍ത്ഥികളാണെന്ന് കാണുന്നവര്‍ക്ക് മനസ്സിലാകും. ആര്‍ക്കാണോ പോലീസ് ആകണമെന്ന് ആഗ്രഹമുള്ളത്, ആര്‍ക്കാണോ പോലീസ് ആകരുതെന്ന് ആഗ്രഹമുള്ളത് ഏവരും ദൃശ്യം 2 കാണുക എന്നത് കൂടി തന്‍റെ കുറിപ്പില്‍ പറയുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button