COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ 317 പേർക്ക് കോവിഡ് ബാധ

റിയാദ്: സൗദിയിൽ ദിവസംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകൾ കുറഞ്ഞുവരുന്നു. തിങ്കളാഴ്ച പുതുതായി 317 പേർക്കാണ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ അതേസമയം രോഗബാധിതരിൽ 335 പേർ രോഗമുക്തരായി. വിവിധ പ്രദേശങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ ഇന്ന് ആറ് പേർ കൂടി മരണപ്പെട്ടിരിക്കുന്നു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 377700 ആയി ഉയർന്നു. ഇതിൽ 368640 പേർ രോഗമുക്തി നേടിയിരിക്കുന്നു. 6500 പേരാണ് ഇതുവരെ സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ചത്. 2560 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 492 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 142, കിഴക്കൻ പ്രവിശ്യ 72, മക്ക 45, അൽഖസീം 10, അസീർ 8, മദീന 7, വടക്കൻ അതിർത്തി മേഖല 7, അൽജൗഫ് 6, ജീസാൻ 6, നജ്റാൻ 5, അൽബാഹ 4, ഹാഇൽ 3, തബൂക്ക് 2.

shortlink

Related Articles

Post Your Comments

Related Articles


Back to top button