ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും, ആരും ആവശ്യപ്പെട്ടിട്ടുമില്ലെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പായുന്നു. ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തണമെന്നും. അതിനായി പ്രവര്‍ത്തിക്കുമെന്നും കമല്‍ ഒരു സ്വകാര്യ ന്യൂസ് ചാനലിനോട് പറഞ്ഞു.
സ്വന്തം പേരില്‍ അഭിമാനിക്കുന്ന വ്യക്തിയാണ് താനെന്നും, സിനിമയില്‍ എത്തിയപ്പോള്‍ മുസ്ലീം ഐഡന്റിറ്റിയില്‍ ജീവിക്കേണ്ടെന്ന് കരുതി കമല്‍ എന്നാക്കി മാറ്റുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വീട്ടില്‍ വിളിക്കുന്ന പേരാണ് കമല്‍ എന്നത്. മതപരമായി ജീവിക്കുന്ന ആളല്ല താൻ. തീവ്രമായ മതവിശ്വാസിയുമല്ല. ഇടതുപക്ഷ നിലപാടുള്ള വ്യക്തിയാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ തന്റെ പേര് ഉയര്‍ന്ന് വന്നിരുന്നു. ജനപ്രതിനിധിയായാല്‍ നീതിപുര്‍ത്താന്‍ കഴിയുമോ എന്ന ഭയമുണ്ട്. ജനങ്ങളോട് നീതിപുലര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കലാകാരന്‍ എന്ന നിലയില്‍ ചെയ്ത കാര്യങ്ങള്‍ പോലും അപ്രസക്തമാകും. കമൽ പറയുന്നു.
മത്സരിക്കുന്നില്ലെങ്കിലും ഇടതുപക്ഷത്തിന്റെ ആശയങ്ങള്‍ ശക്തമായി മുറുകെ പിടിക്കേണ്ട സമയമാണിതെന്നും കമൽ പറയുന്നു. സര്‍ക്കാര്‍ തുടരണമെന്നും, ഇടതുപക്ഷത്തിന്റെ ആശയം മുറുകെ പിടിക്കുന്ന ആള്‍ എന്ന നിലയില്‍ അതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും, അത് തന്റെ ഉത്തരവാദിത്വമാണെന്നും കമല്‍ വ്യക്തമാക്കുന്നു.
Post Your Comments