KeralaLatest NewsNews

റവന്യൂവകുപ്പ് ജീവനക്കാരിയുടെ ആത്മഹത്യ: കുറ്റക്കാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ റവന്യു വകുപ്പ് ജീവനക്കാരിയുടെ ആത്മഹത്യയില്‍ കുറ്റക്കാര്‍ക്കെതിരെ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത് എത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് റവന്യൂവകുപ്പ് ജീവനക്കാരിയായ അഞ്ചുതെങ്ങ് കായിക്കര വെണ്മതിയില്‍ ആനി (48)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയുണ്ടായത്.

തൊഴില്‍ ഇടത്തെ മാനസിക പീഡനമാണ് ആനിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് യുവതിയുടെ ഡയറിയില്‍ പരാമര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യമുന്നയിക്കുകയുണ്ടായി. തിരുവനന്തപുരത്തെ റവന്യൂ ഡിപ്പാര്‍ട്‌മെന്റ് ജീവനക്കാരിയായിരുന്ന ആനി അടുത്തിടെയായി ജോലി സംബന്ധമായ വിഷയങ്ങളില്‍ കടുത്ത മാനസിക സമ്മര്‍ദ്ധത്തിലായിരുന്നുയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുകയുണ്ടായി. ആനിയുടേതെന്ന് സംശയിക്കുന്ന ഡയറി പൊലീസ് ഇന്നലെ കണ്ടെത്തുകയുണ്ടായി.

തൊഴില്‍ സംബന്ധമായി മാനസിക സമ്മര്‍ദ്ദത്തിലാക്കി പീഡിപ്പിച്ചവരുടെ പേര് വിവരങ്ങളും കാര്യകാരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുകയുണ്ടായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അഞ്ചുതെങ്ങ് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button