പൂനെ: കോവിഡ് വ്യാപനത്തിന്റെ തോത് കൂടുന്ന സാഹചര്യത്തിൽ നടപടികൾ കൂടുതൽ കടുപ്പിച്ച് ജില്ലാ ഭരണകൂടം രംഗത്ത് എത്തിയിരിക്കുന്നു. രാത്രികാല കർഫ്യൂ മാർച്ച് 14 വരെ നീട്ടിയതായി അധികൃതർ അറിയിക്കുകയുണ്ടായി. പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കുന്നതിനു രാത്രി 11 മുതൽ രാവിലെ 6 വരെ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു.
അവശ്യ സർവീസുകൾക്കെ അനുമതി ഉള്ളു. മാർച്ച് 14 വരെ പൂനെ ജില്ലയിലെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങളും അടച്ചിടുന്നതാണ്. നേരത്തെ നവംബറിൽ സ്‌കൂളുകൾ തുറന്നെങ്കിലും പിന്നീട് അടയ്ക്കുക ആയിരുന്നു ഉണ്ടായത്. പൂനെയിൽ മാത്രം ഇതുവരെ അഞ്ചു ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു .
Post Your Comments