COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 322 പേർക്ക്

റിയാദ്: സൗദിയിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ഇന്ന് ആറ് പേർ കൂടി മരിച്ചു. 322 പേർക്ക് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ് ചികിത്സയിൽ കഴിയുന്നവരിൽ 294 പേർ രോഗമുക്തി നേടിയിരിക്കുന്നു. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,77,383 ആയി ഉയർന്നു. ഇതിൽ 3,68,305 പേർ രോഗമുക്തി നേടി.

ഇതുവരെയുള്ള ആകെ കൊവിഡ് മരണസംഖ്യ 6494 ആയി ഉയർന്നിരിക്കുന്നു. 2584 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 481 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 167, കിഴക്കൻ പ്രവിശ്യ 66, മക്ക 37, അസീർ 8, നജ്റാൻ 8, അൽജൗഫ് 7, അൽഖസീം 6, മദീന 5, ജീസാൻ 5, വടക്കൻ അതിർത്തി മേഖല 5, ഹാഇൽ 4, തബൂക്ക് 3, അൽബാഹ 1.

shortlink

Related Articles

Post Your Comments

Related Articles


Back to top button