Latest NewsNewsIndia

ആരിഫിന് വേണ്ടത് സ്വാതന്ത്ര്യമായിരുന്നു,ഞാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യം നല്‍കുന്നു; നദിയിലേക്ക് ചാടി യുവതിയുടെ ആത്മഹത്യ

എന്റെ തെറ്റ് എന്തായിരുന്നുവെന്ന് ഞാന്‍ ദൈവത്തോട് ചോദിക്കും

അഹമ്മദാബാദ്: ഭർത്താവിൽ നിന്നും വേർപിരിഞ്ഞു കഴിയുന്ന യുവതി നദിയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ പൊലീസ് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് അഹമ്മദാബാദ് സ്വദേശിയായ ആയിഷ ആരിഫ് ഖാന്‍(23) സബര്‍മതി നദിയില്‍ ചാടി ജീവനൊടുക്കിയത്. ആത്മഹത്യയ്ക്ക് മുമ്ബ് നദിയുടെ സമീപത്തുനിന്ന് ആയിഷ മൊബൈലില്‍ വീഡിയോ ചിത്രീകരിക്കുകയും ഇത് ഭര്‍ത്താവിന് അയച്ചുനല്‍കുകയും ചെയ്തിരുന്നു. ഈ വീഡിയോയുടെയും കുടുംബാംഗങ്ങളുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഭര്‍ത്താവിനെതിരേ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പൊലീസ് കേസെടുത്തത്.

ജീവനൊടുക്കുന്നതിന് മുൻപ് യുവതി സ്വന്തം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ‘ ഞാന്‍ ഈ ചെയ്യാന്‍ പോകുന്നത് എന്റെ തീരുമാനമാണ്. ഇതിനുപിന്നില്‍ ആരുടെയും സമ്മര്‍ദ്ദമില്ല. ദൈവം എനിക്ക് വളരെ കുറച്ച്‌ ആയുസ് മാത്രമാണ് നല്‍കിയിട്ടുള്ളത്. ആരിഫിന് വേണ്ടത് സ്വാതന്ത്ര്യമായിരുന്നു. ഞാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യം നല്‍കുന്നു. ദൈവത്തെ കാണാന്‍ പോകുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. എന്റെ തെറ്റ് എന്തായിരുന്നുവെന്ന് ഞാന്‍ ദൈവത്തോട് ചോദിക്കും. ഇപ്പോള്‍ ഞാനൊരു കാര്യം പഠിച്ചു.

read also:‘ബിജെപിക്ക് ഒരിക്കലും കേരളത്തിൽ ക്ലച്ച് പിടിക്കാനാകില്ല’; മതേതരത്വം എന്തെന്നറിയാത്ത പാർട്ടിയാണെന്ന് കുഞ്ഞാല…

നിങ്ങള്‍ക്ക് സ്‌നേഹിക്കണമെന്നുണ്ടെങ്കില്‍ അത് രണ്ടുപേരുടെയും കൂടെ സ്‌നേഹമാകണം. ഒരാള്‍ മാത്രം സ്‌നേഹിച്ചാല്‍ ഒന്നും നേടാനാകില്ല. ഞാന്‍ ഈ കാറ്റിനെ പോലെയാണ്. എനിക്ക് ഒഴുകി നടക്കണം. ഇന്ന് ഞാന്‍ ഏറെ സന്തോഷത്തിലാണ്. നിങ്ങളെല്ലാം എന്നെ പ്രാര്‍ഥനയില്‍ ഓര്‍മിക്കണം. സ്വര്‍ഗത്തിലേക്കാണോ അതോ നരകത്തിലേക്കോ ഞാന്‍ പോവുകയെന്ന് എനിക്കറിയില്ല…. ‘ – വീഡിയോയിലൂടെ അയിഷ പറയുന്നു.

2018 ആരിഫുമായുള്ള ആയിഷയുടെ വിവാഹം. എന്നാൽ ആരിഫും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ അയിഷയെ മാനസികമായി പീഡിപ്പിസിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button