Latest NewsIndiaNewsCrime

പീഡനക്കേസിൽ അകത്തായ കാമുകന് പുറത്തിറങ്ങിയപ്പോൾ വിവാഹം കഴിക്കാൻ പൂതി; പൊലീസ് സ്റ്റേഷനിൽ വെച്ച് വിഷം കഴിച്ച് കാമുകി

കാമുകന്റെ വിവാഹവാർത്തയറിഞ്ഞ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഷം കഴിച്ച 24കാരിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഡീഷയിലെ ഖുര്‍ദ ജില്ലയിലെ ബലിപത്‌നയിലാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് സംഭവം. കാമുകന്റെ വിവാഹവാര്‍ത്ത കേട്ട ശേഷം പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തി വിഷം കഴിക്കുകയായിരുന്നു.

Also Read:വീട്ടിലെത്തിയ ഭാര്യ കണ്ടത് ഭർത്താവിന്റെ മടിയിലിരിക്കുന്ന സയൻസ് ടീച്ചറെ; കണക്ക് മാഷിന്റെ കണക്കുകൂട്ടലെല്ലാം തെറ്റി

ബലിപത്ന സോമന സാസന്‍ ഗ്രാമവാസിയായ പെണ്‍കുട്ടി അതേ ഗ്രാമത്തിലെ കൈലാഷ് ബെഹേരയുടെ മകന്‍ ഗോപാല്‍ ബെഹെറ (40) യുമായി പ്രണയത്തിലായിരുന്നുവെന്ന് ബലിപത്ന പൊലീസ് അറിയിച്ചു. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, അടുത്തിടെ ഇവർ തമ്മിൽ ചില പ്രശ്നങ്ങളൊക്കെ ഉണ്ടായി. ഇതിനിടെ പ്രണയത്തിൽ നിന്നും പിന്മാറുകയാണെന്ന് യുവാവ് യുവതിയെ അറിയിച്ചു. ഇതോടെ, ഗോപാൽ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന പരാതിയുമായി യുവതിയും വീട്ടുകാരും രംഗത്തെത്തി.

സംഭവം കേസായതോടെ ഗോപാല്‍ അറസ്റ്റിലാകുകയും, റിമാന്‍ഡിലായി ജയിലില്‍ പോകുകയും ചെയ്തു. അതിനുശേഷം തിരിച്ചെത്തിയ ഗോപാല്‍ മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. യുവാവിന്റെ വിവാഹവാർത്തയറിഞ്ഞ യുവതിയും വീട്ടുകാരും വീണ്ടും പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ഇവിടെ വെച്ച് ആരും കാണാതെ യുവതി വിഷം കഴിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button