തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന സൗജന്യ ഭക്ഷ്യകിറ്റ് ഏപ്രിലില്‍ വിഷു ഈസ്റ്റര്‍ കിറ്റായി നല്‍കും. നിലവിലുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് എല്ലാ കാര്‍ഡുടമകള്‍ക്കും സൗജന്യമായി വിഷു, ഈസ്റ്റര്‍ കിറ്റ് നല്‍കുന്നത്.
നേരത്തെ നല്‍കിയിരുന്നതിനേക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ വിഷു-ഈസ്റ്റര്‍ കിറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 14 ഇനം സാധനങ്ങളാണ് സ്‌പെഷ്യല്‍ കിറ്റില്‍ ഉള്ളത്. ജനുവരി മുതല്‍ 9 സാധനങ്ങളാണ് കിറ്റില്‍ ഉണ്ടായിരുന്നത്.
കിറ്റിലെ സാധനങ്ങള്‍:
പഞ്ചസാര – ഒരുകിലോഗ്രാം, കടല – 500 ഗ്രാം, ചെറുപയര്‍ – 500 ഗ്രാം, ഉഴുന്ന് – 500 ഗ്രാം, തുവരപ്പരിപ്പ് – 250 ഗ്രാം, വെളിച്ചെണ്ണ – 1/2 ലിറ്റര്‍, തേയില – 100 ഗ്രാം, മുളക്‌പൊടി – 100 ഗ്രാം, ആട്ട – ഒരു കിലോഗ്രാം, മല്ലിപ്പൊടി – 100 ഗ്രാം മഞ്ഞള്‍പ്പൊടി – 100 ഗ്രാം, സോപ്പ് – രണ്ട് എണ്ണം, ഉപ്പ് – 1 കിലോഗ്രാം, കടുക്/ ഉലുവ – 100 ഗ്രാം.
Post Your Comments