Latest NewsIndiaNews

ആദ്യം 90 ലക്ഷത്തിന്റെ പ്ലോട്ട് വാങ്ങി ; അയല്‍ വീട്ടിലേക്ക് വമ്പന്‍ തുരങ്കമുണ്ടാക്കി, അവസാനം മോഷണത്തില്‍ ലഭിച്ചത്

പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ട്

ജയ്പൂര്‍ : 90 ലക്ഷത്തിന്റെ പ്ലോട്ട് വാങ്ങി അടുത്തുള്ള വീട്ടിലേക്ക് വമ്പന്‍ തുരങ്കമുണ്ടാക്കി മോഷണം. ജയ്പൂരിലെ വൈശാലിയിലാണ് വന്‍ മോഷണം നടന്നത്. മോഷ്ടാക്കള്‍ തങ്ങളുടെ പ്ലോട്ടില്‍ നിന്ന് തുരങ്കം നിര്‍മ്മിച്ച് അടുത്തുള്ള ഡോക്ടറുടെ വീട്ടിലാണ് മോഷണം നടത്തിയത്. വളരെക്കാലം കൊണ്ടാണ് മോഷ്ടാക്കള്‍ തുരങ്കം നിര്‍മ്മിച്ചത്. ഡോക്ടറുടെ വീട്ടില്‍ നിന്ന് ഒരു പെട്ടി നിറയെ വെള്ളി ശേഖരമാണ് മോഷ്ടാക്കള്‍ കൊണ്ടു പോയത്.

വെള്ളി ശേഖരം നഷ്ടപ്പെട്ടതോടെ വീടിന്റെ ഉടമസ്ഥനായ ഡോക്ടര്‍ സുനില്‍ സോണി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സമീപത്തെ പ്ലോട്ടില്‍ നിന്ന് തന്റെ വീട്ടിന്റെ ബേസ്‌മെന്റിലേക്ക് തുരങ്കം തീര്‍ത്താണ് മോഷണമെന്നായിരുന്നു ഡോക്ടറുടെ പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്ത് മാസങ്ങള്‍ക്ക് മുമ്പ് സംഘം 90 ലക്ഷം മുടക്കി സ്ഥലമെടുത്ത വിവരം പൊലീസ് കണ്ടെത്തിയത്. ഡോക്ടറുടെ വെള്ളി ശേഖരത്തെ കുറിച്ച് അറിയാവുന്നവരാകാം മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി വല വിരിച്ചതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button