നടൻ ശരത് കുമാറിന്റെ അഖിലേന്ത്യാ സമത്വ മക്കൾ കക്ഷി എൻ.ഡി.എ വിട്ട് കമൽഹാസന്റെ മക്കൾ നീതി മയ്യത്തിനൊപ്പം സഖ്യം ചേർന്നു. സെറ്റ് വിഭജന ചർച്ചയ്ക്ക് പോലും വിളിക്കാതെ അപമാനിച്ചതിനാലാണ് എൻ.ഡി.എ വിട്ടതെന്ന് ശരത് കുമാർ പറഞ്ഞു. ചെന്നൈയിലെ മക്കൾ നീതി മായം ഓഫീസിലെത്തി കമൽഹാസനെ കണ്ടതിനു ശേഷമാണ് ശരത്കുമാർ മുന്നണി മാറ്റം പ്രഖ്യാപിച്ചത്.
മുൻ അണ്ണാ ഡി.എം.കെ നേതാവും എം.എൽ.എ യും ആയിരുന്ന പഴയ കറുപ്പയ്യയും എം.എൻ.എമ്മിൽ ചേർന്നു. സന്നദ്ധ സംഘടനയായ സട്ട പഞ്ചായത്തും കമലിന് പിന്തുണ പ്രഖ്യാപിച്ചു. മക്കൾനീതി മയ്യത്തിലേക്ക് കൂടുതൽ കക്ഷികളെയും, സംഘടനകളെയും എത്തിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. നടൻ രജനീകാന്തിന്റെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങൾ സജീവമാണെന്ന് കമലിനോട് അടുത്ത് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
Post Your Comments