COVID 19KeralaLatest NewsNewsIndia

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ

കേരളത്തില്‍ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള യാത്രക്കാര്‍ക്ക് തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ ദിനംപ്രതി കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ്  തീരുമാനം എടുത്തിരിക്കുന്നത്.

Read Also : വീണ്ടും എസ്ഡിപിഐ ആക്രമണം ; നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്ക് 

ഇതിന് പിന്നാലെ കേരളത്തില്‍ നിന്ന് ഒഡീഷയിലെത്തുന്ന യാത്രക്കാര്‍ക്കും സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന്‍ സംസ്ഥാനത്ത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, മധ്യപ്രദേശ് ,ഛത്തീസ്ഗഡ്, തെലങ്കാന, ഡല്‍ഹി, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും ഒഡീഷയില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കേരളത്തില്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഈ അവസ്ഥ കണക്കിലെടുത്താണ് മിക്ക സംസ്ഥാനങ്ങളും കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button