തിരുവനന്തപുരം : ഭരണഘടനാ ചട്ടങ്ങളെക്കുറിച്ച് ഉപദേഷ്ടാക്കള്‍ മുഖ്യമന്ത്രിയെ ശരിയായ രീതിയില്‍ ഉപദേശിച്ചിട്ടില്ലെന്ന് കൊച്ചിയിലെ സന്നദ്ധ സംഘടനയായ ഷാഡോ കാബിനറ്റ് കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടിലാണ് ഷാഡോ കാബിനറ്റിന്റെ ഈ വിമര്‍ശനം.
Read Also : സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്
തീരുമാനങ്ങള്‍ പിന്‍വലിക്കേണ്ടിവന്നു എന്നതാണ് സര്‍ക്കാരിന്റെ വലിയ പരാജയം. അതേസമയം ആരോഗ്യമേഖലയിലും വിദ്യാഭ്യാസരംഗത്തെ പശ്ചാത്തല വികസനത്തിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്നും റിപ്പോര്‍ട്ട് വിലയിരുത്തി. എം.ജി. രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.
ജോണ്‍ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ഡോ. മേരി ജോര്‍ജ്ജ്, ജോസഫ് സി. മാത്യു, ജോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. അനില്‍ ജോസ് സ്വാഗതവും ബോബി ചാക്കോ നന്ദിയും പറഞ്ഞു.
Post Your Comments