മുംബൈ : ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന നേട്ടം വീണ്ടും സ്വന്തമാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനി. 82.8 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി. കഴിഞ്ഞ വര്‍ഷം 90 ബില്യണ്‍ ഡോളര്‍ ആയിരുന്നു. 6.62 ലക്ഷം കോടിയാണ് ഒരു വര്‍ഷത്തിനിടെ ആസ്തിയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ചൈനീസ് വ്യവസായിയായ ഴോംഗ് ഷാന്‍ഷനിനെയാണ് അംബാനി മറി കടന്നത്. ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വര സൂചികയിലാണ് ഈ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ചൈനയിലെ വലിയ കുപ്പിവെള്ള കമ്പനി ഉടമയായ ഴോംഗിന്റെ കമ്പനിയുടെ ഓഹരികള്‍ കഴിഞ്ഞയാഴ്ച്ച ഭീമന്‍ ഇടിവ് നേരിട്ടിരുന്നു. 20 ശതമാനമായിരുന്നു അദ്ദേഹത്തിന്റെ കമ്പനി ഓഹരി തകര്‍ച്ച നേരിട്ടത്. ഇതോടെ അംബാനി മുന്നിലെത്തി.
76.6 ബില്യണ്‍ ഡോളറാണ് ഴോംഗിന്റെ നിലവിലെ ആസ്തി. കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് 22 ബില്യണ്‍ കുറവ് രേഖപ്പെടുത്തിയതോടെയാണ് അദ്ദേഹം രണ്ടാമതായത്. നേരത്തെ, ഏഷ്യയിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാമതായിരുന്ന മുകേഷ് അംബാനി 2020 അവസാനത്തിലാണ് പിന്നോട്ട് പോയത്.
Post Your Comments