CinemaLatest NewsKeralaNews

ഇന്ത്യയിലെ ആദ്യത്തെ മഡ്ഡ് സിനിമ; ‘മഡ്ഡി’യുടെ ടീസർ ഫഹദും ഉണ്ണിമുകുന്ദനും ചേർന്ന് പുറത്തുവിട്ടു

4x4 മഡ് റേസ് പ്രമേയമായുള്ള ഇന്ത്യയിലെ ആദ്യത്തെ ചിത്രം കൂടിയാണ്

ഇന്ത്യയിലെ ആദ്യത്തെ മഡ്ഡ് സിനിമ ‘മഡ്ഡി’യുടെ ടീസർ പുറത്തുവിട്ടു. ഫഹദ് ഫാസിൽ, ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി, ആസിഫ് അലി, സിജു വിൽസൺ, അമിത് ചക്കാലക്കൽ എന്നിവർ സോഷ്യൽ മീഡിയ പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. അഡ്വഞ്ചറസ് ആക്ഷൻ ത്രില്ലർ മൂഡിൽ ഒരുക്കിയിരിക്കുന്ന ചിത്രം 4×4 മഡ് റേസ് പ്രമേയമായുള്ള ഇന്ത്യയിലെ ആദ്യത്തെ ചിത്രം കൂടിയാണ്.

മഡ്ഡിയുടെ ഹിന്ദി ടീസർ ബോളിവുഡ് താരം അർജുൻ കപൂറും തമിഴിൽ ജയം രവിയും അവരുടെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. കന്നഡയിൽ ഡോ. ശിവരാജ് കുമാർ, തെലുങ്കിൽ അനിൽ രവിപുടി എന്നിവരും ടീസർ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

നവാഗതനായ ഡോ. പ്രഗഭൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനോഹരവും അപകടകരവുമായ ലോക്കേഷനുകളിൽ ചിത്രീകരണം പൂർത്തിയാക്കിയ ‘മഡ്ഡി’യിൽ നവാഗതരാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ഓഫ് റോഡ് റേസിംഗിൽ രണ്ട് വർഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളെ ഉപയോഗിക്കാതെയാണ് സാഹസിക രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

കെ.ജി.എഫിന് സംഗീതം നൽകിയ രവി ബസ്റൂർ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട്. പി.കെ. സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസാണ് ചിത്രം നിർമ്മിക്കുന്നത്.

പുതുമുഖങ്ങളായ യുവാൻ, റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഹരീഷ് പേരഡി,ഐ.എം.വിജയൻ, രൺജി പണിക്കർ, സുനിൽസുഗത, ശോഭ മോഹൻ, ഗിന്നസ് മനോജ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button