ചെന്നൈ : അതിര്‍ത്തി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യയിലെ ജനാധിപത്യം മരിച്ചു. മോദി രാജ്യതാത്പര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുമെന്ന് ചൈനയ്ക്ക് അറിയാമെന്നും രാഹുല്‍ ആരോപിച്ചു. തൂത്തുക്കുടിയിലെ വിഒസി കോളേജില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ആറ് വര്‍ഷമായി രാജ്യത്ത് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ സംവിധാനങ്ങൾക്കും സ്വതന്ത്ര മാധ്യമങ്ങള്‍ക്കും നേരെ ആസൂത്രിതമായ അക്രമണം നടക്കുകയാണ്. ഇതിന് കാരണം ആര്.എസ്.എസാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
Read Also : ഹോട്ട് ആൻഡ് ബ്യൂട്ടിഫുൾ സീനത്ത് അമൻ: അഭിനയ ജീവിതത്തിന്റെ അമ്പതാണ്ട്
പാര്‍ലമെന്റും ജുഡീഷ്യറിയും മാധ്യമങ്ങളും രാജ്യത്തെ ഒന്നിച്ചുനിര്‍ത്തുന്നു. ഇവ തമ്മിലുള്ള ഒരു ഐക്യത്തിലാണ് രാജ്യം നിലകൊള്ളുന്നത്. എന്നാല്‍ ഈ സന്തുലിതാവസ്ഥ നശിച്ചാല്‍ അതിനൊപ്പം രാജ്യവും നശിക്കും. ഭരണഘടനാ സ്ഥാപനങ്ങളിലേക്ക് നുഴഞ്ഞുകയറി ആര്‍എസ്എസ് ഈ സന്തുലിതാവസ്ഥ നശിപ്പിച്ചെന്നും രാഹുല്‍ പറഞ്ഞു.
Post Your Comments