തിരുവനന്തപുരം: വീണ്ടും ബന്ധു നിയമന വിവാദത്തിൽ പെട്ട് ഇ.പി.ജയരാജൻ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഇ.പി.ജയരാജന്റെ ഭാര്യയുടെ ബന്ധു രാജേന്ദ്ര ബാബുവിന് സർക്കാർ അഭിഭാഷകനായി നിയമനം.
സിപിഎം അനുകൂല അഭിഭാഷക സംഘടന നിർദേശിച്ച രണ്ടുപേരെ ഒഴിവാക്കികൊണ്ടാണ് അഡീഷണൽ ഗവൺമെന്റ് പ്ലീഡറായി ഇദ്ദേഹത്തെ നിയമിച്ചത്. ലോയേഴ്സ് യൂണിയൻ കണ്ണൂർ ഘടകം മറ്റുരണ്ടുപേരെയായിരുന്നു നിർദേശിച്ചത്. എന്നാൽ അവരെ പരിഗണിച്ചില്ല.
രാജേന്ദ്രബാബുവിന് ക്രിമിനൽ പ്രാക്ടീസ് ഇല്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. രാജേന്ദ്രബാബു നിരവധി സർക്കാർ-നാഷണലൈസ്ഡ് സ്ഥാപനങ്ങളുടെ ലീഗൽ അഡൈ്വസറാണ്. മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരയുടെ അടുത്ത ബന്ധുവാണ് രാജേന്ദ്ര ബാബു. കണ്ണൂർ അഡീഷണൽ സെഷൻസ് കോടതിയിൽ അഡീഷണൽ ഗവൺമെന്റ് ആൻഡ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പദവിയിലേക്കാണ് നിയമനം.
Read Also : തീരദേശത്തെ വഞ്ചിച്ച ഇടതു സര്‍ക്കാരിനെ കേരളത്തിലെ കടലിന്റെ മക്കള്‍ കടലിലെറിയും : ഉമ്മന്‍ ചാണ്ടി
നേരത്തെ കോവിഡ് കാലത്ത് മാനദണ്ഡങ്ങൾ ലംഘിച്ചെന്നതുൾപ്പെടെയുള്ള ആരോപണങ്ങളുമായി മാധ്യമശ്രദ്ധ നേടിയയാളാണ് മന്ത്രിയുടെ ഭാര്യ പി.കെ ഇന്ദിര.
ഇന്ദിരയുടെ സഹോദരിയായിരുന്ന മുൻ എം.പി. പി.കെ. ശ്രീമതിടീച്ചറുടെ മകൻ സുധീർ നമ്പ്യാർക്ക് കേരളാ ഇൻഡസ്ട്രിയൽ എന്റർപ്രൈസ് ലിമിറ്റഡിന്റെ എം.ഡി. സ്ഥാനം നല്കിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് നേരെത്തെ വ്യവസായമന്ത്രി സ്ഥാനത്ത് നിന്നും രാജിവെയ്‌ക്കേണ്ടതായി വന്നിരുന്നു. നേരത്തെ സഹോദരന്റെ മരുമകൾ ദീപ്തിനിഷാദിന് ജോലി നല്കിയതുമായി ബന്ധപ്പെട്ടുണ്ടായതിന് പിന്നാലെയാണ് സുധീർ നമ്പ്യാരുടെ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളും.
മട്ടന്നൂർ നിയോജകമണ്ഡലത്തിൽ നിന്നും രണ്ടാമത്തെ പ്രാവശ്യമാണ് വിജയിച്ച് ജയരാജൻ എം.എൽ.എ ആയത്. ബന്ധുക്കളുടെ നിയമനങ്ങൾ സർക്കാർ തന്നെ മരവിപ്പിച്ചിരുന്നു. തുടർന്ന് കോടതി ഈ നിയമനങ്ങളിൽ പ്രഥമദൃഷ്ട്യാതെളിവില്ലെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ജയരാജന് മന്ത്രി സ്ഥാനം തിരിച്ചു കിട്ടിയത്.
Post Your Comments