ന്യൂഡൽഹി: സഹോദരിയെ പിന്നാലെ നടന്ന് മൂന്നംഗ സംഘം ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്‌ത പതിനേഴുകാരനെ സംഘം മർദ്ദിച്ച ശേഷം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പെൺകുട്ടി ബഹളമുണ്ടാക്കിയതോടെ സംഘം സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയുണ്ടായി. ഡൽഹിയിലെ കൽക്കാജി മേഖലയിൽ പ്രകാശ് എന്ന പതിനേഴുകാരനാണ് ഗുരുതരമായി പരിക്കേറ്റത്.
സംഭവത്തെ കുറിച്ച് പതിനെട്ടുകാരിയായ സഹോദരി പറയുന്നത് ഇങ്ങനെ; സഹോദരനൊപ്പം സർവോദയ വിദ്യാലയത്തിന് സമീപത്തുകൂടി നടക്കുമ്പോൾ മൂന്ന് യുവാക്കൾ പിന്നാലെയെത്തി തനിക്കെതിരെ മോശം പരാമർശം നടത്തുകയുണ്ടായി. പ്രകാശ് ഇത് ചോദ്യം ചെയ്‌തത് യുവാക്കൾക്ക് രസിച്ചില്ല. അവർ പ്രകാശിനെ വളഞ്ഞിട്ട് മർദ്ദിക്കുകയുണ്ടായി. ഇതിനിടെ ഇവരിലൊരാൾ കത്തിയെടുത്ത് സഹോദരന്റെ വയറ്റിൽ കുത്തുകയുമായിരുന്നു ഉണ്ടായത്. സംഭവത്തെ തുടർന്ന് ഇപ്പോൾ ഡൽഹി എയിംസിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് പ്രകാശ് ഉള്ളത്.
സ്‌കൂളിന് സമീപം ഇത്തരം ശല്യപ്പെടുത്തലുകൾ തനിക്ക് മുൻപും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പെൺകുട്ടി പോലീസിനോട് പറയുകയുണ്ടായി. സ്ഥലത്ത് ഇത് പതിവാണെന്നും എന്നാൽ പൊലീസ് വേണ്ടത്ര ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറില്ലെന്നും സ്ഥലവാസികൾ പറഞ്ഞു. സംഭവത്തിൽ പ്രതികളെ പിടികൂടാൻ ശ്രമം തുടരുകയാണെന്നും ഇവർക്കെതിരെ വധശ്രമത്തിനും പെൺകുട്ടിയെ അപമാനിച്ചതിനും കേസെടുത്തതായി പൊലീസ് പറഞ്ഞു.
Post Your Comments