KeralaLatest NewsNews

വെമ്പായം ഷിജിനിയെന്ന പേര് മാറ്റിയത് നാണക്കേടുകൊണ്ട്? ദിയ സനയുടെ യഥാർത്ഥ പേരെന്ത്?; വാക്പോര് മുറുകുന്നു

ദിയ സനയ്ക്കെതിരെ നിരവധിയാളുകൾ മോശം കമൻ്റുമായി രംഗത്തെത്തി

സോഷ്യൽ മീഡിയയിൽ സജീവമായ ബിഗ് ബോസ് താരം ദിയ സനയെ രൂക്ഷമായി വിമർശിച്ച് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വെമ്പായം ഷിജിനിയെന്ന പേര് നാണക്കേട് കാരണം മാറ്റി ദിയ സന എന്നാക്കിയതാണെന്നായിരുന്നു ജോമോൾ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചത്. ഇതിനു പിന്നാലെ ജോമോളുടെ കമന്റിന് മറുപടിയുമായി ദിയയും രംഗത്തെത്തിയിരുന്നു.

Also Read: സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്രോത്സവ വേദിയിൽ പ്രകടനം; ഐക്യദാർഢ്യം പ്രഖ്യാപിച്ച് കമൽ

”സ്വന്തം ഭാര്യയെ ആദ്യം ടൂളാക്കി.. അവള്‍ കൂടെ നിന്ന് പഠിച്ചു ഇപ്പൊ എക്‌സ്പീരിയന്‍സ് ആയി ഭാര്യയും കൂടി.. ഇതൊക്കെ അക്കമ്മാരുടെ തമ്മില്‍ അടി ആക്കി അങ്ങനെ കുറെ ഊളകളും.. എന്നെ എന്ത് പേര് വിളിച്ചാലും എനിക്കൊരു കോപ്പുമില്ല.. സേച്ചി പറയ പേരൊക്കെ എന്ത് മം. 10 വര്‍ഷമായി നിരന്തരം സൈബര്‍ സ്‌പൈസുകളില്‍ നേരിടുന്ന വെര്‍ബല്‍ റേപ്പ് വരെ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതികരിക്കുന്ന എന്നോടാണോ.. കഷ്ടം.. എന്റെ ഐഡന്റിറ്റി എവിടേം ഒളിപ്പിച്ചു നടക്കുന്നവളല്ല ഞാന്‍. ഇതൊക്കെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നറിയാം .. എന്നാലും കപട മുഖങ്ങളായ ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളെ എല്ലാവരും അറിഞ്ഞിരിക്കണം.- ദിയ സന കുറിച്ചു.

ദിയ സനയ്ക്കെതിരെ നിരവധിയാളുകൾ മോശം കമൻ്റുമായി രംഗത്തെത്തി. വിഷയത്തിൽ ഇരുപക്ഷവും പിടിക്കുന്നവരുണ്ട്. ഫേസ്ബുക്ക് പോലൊരു പൊതു ഇടത്തിൽ വളരെ മോശമായ വാക്കുകളുപയോഗിച്ച ജോമോൾ ജോസഫിനെതിരെ നിരവധി പേരും രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button