ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25.18 ലക്ഷമായി ഉയർന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം പതിനായിരത്തിലധികം മരണങ്ങളാണ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് രോഗബാധിതരുടെ എണ്ണം പതിനൊന്ന് കോടി മുപ്പത്തിയഞ്ച് ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം എട്ട് കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷമായി ഉയർന്നിരിക്കുന്നു.
ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് മരിച്ചത് അമേരിക്കയിലാണ്. രാജ്യത്ത് 5.20 ലക്ഷം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യു എസിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരും ഉളളത്. രണ്ട് കോടി തൊണ്ണൂറ് ലക്ഷം പേർക്കാണ് ഇവിടെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയും ബ്രസീലുമാണ് രോഗികളുടെ എണ്ണത്തിൽ രണ്ടും, മൂന്നും സ്ഥാനങ്ങളിലുളളത്. ഇന്ത്യയിൽ ഒരു കോടി പത്ത് ലക്ഷം രോഗബാധിതരാണ് ഉളളത്. 16,000ത്തിലധികം കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1.56 ലക്ഷം പേർ മരിച്ചു. ബ്രസീലിൽ 1.03 കോടി പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2.51 ലക്ഷം പേർ മരിച്ചു.
Post Your Comments