KeralaLatest NewsNews

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലയ്ക്ക് പിന്നില്‍ തീവ്രബന്ധമെന്ന് സംശയം , എന്‍ഐഎ കേരളത്തിലേയ്ക്ക്

പ്രതികളെല്ലാവരും എസ്ഡിപിഐക്കാര്‍

ചേര്‍ത്തല: ചേര്‍ത്തലയില്‍ നടന്ന ആര്‍എസ്എസ്-എസ്ഡിപിഐ സംഘര്‍ഷവുമായി ബന്ധപ്പെട്ടു തീവ്രവാദ ഇടപെടലുണ്ടായോയെന്ന് എന്‍ഐഎ പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ട് എട്ടു എസ്ഡിപിഐ പ്രവര്‍ത്തകരെ ചേര്‍ത്തല പോലീസ് പിടികൂടിരുന്നു. വയലാറില്‍ നടന്ന സംഘര്‍ഷങ്ങളെക്കുറിച്ചും പിടിയിലായവരെക്കുറിച്ചുമുള്ള വിവരങ്ങളാണ് എന്‍ഐഎ കേരള പോലീസില്‍നിന്ന് ശേഖരിക്കുന്നത്. അതേസമയം, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുകൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഭവ സമയത്ത് സ്ഥലത്തുണ്ടായിരിന്നിട്ടും പൊലീസ് കാഴ്ചക്കാരായി മാറിയെന്ന് ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്ന് ചേര്‍ത്തല പോലീസില്‍ അടിയന്തര അഴിച്ചുപണി നടത്തി.

Read Also : ബുള്ളറ്റുകള്‍ കൂട്ടിയിടിച്ച് തീപ്പിടിച്ച് അപകടം; സിനിമ, സീരിയല്‍ നടന്‍ ഉള്‍പ്പെടെ യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

രണ്ടാഴ്ച മുമ്പ് ചേര്‍ത്തലയില്‍നിന്നു സ്ഥലംമാറി ആറ്റിങ്ങലിലേയ്ക്കുപോയ ഇന്‍സ്പെക്ടര്‍ പി. ശ്രീകുമാറിനെ അടിയന്തരമായി തിരിച്ചുവിളിച്ചു. ശ്രീകുമാര്‍ ഇന്നലെ തന്നെ ചേര്‍ത്തല സ്റ്റേഷനില്‍ താത്കാലികമായി ചുമതലയേറ്റു.

രണ്ട് ജീപ്പ് പോലീസ് സംഘത്തിന്റെ മൂക്കിനുതാഴെ നടന്ന സംഘര്‍ഷം തടയാന്‍ കഴിയാതിരുന്നതു സേനയ്ക്കു നാണക്കേടുണ്ടാക്കിയെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

കൊലപാതകവുമായി ബന്ധപ്പെട്ടു ചേര്‍ത്തല നഗരസഭ എട്ടാം വാര്‍ഡ് വെളിയില്‍ സുനീര്‍ (39), അരൂക്കുറ്റി ഏഴാം വാര്‍ഡ് ദാരുല്‍സിറ യാസര്‍ (32), വയലാര്‍ നാലം വാര്‍ഡ് മുക്കാത്തു വീട്ടില്‍ അബ്ദുള്‍ ഖാദര്‍ (52), എഴുപുന്ന ആറാം വാര്‍ഡ് പൊക്കംതറ മുഹമ്മദ് അനസ് (24), ചേര്‍ത്തല നഗരസഭ എട്ടാം വാര്‍ഡ് വെളിയില്‍ അന്‍സില്‍ (33), പാണാവള്ളി ആറാം വാര്‍ഡ് വെളിംപറമ്പില്‍ റിയാസ് (38), അരൂര്‍ പഞ്ചായത്ത് 12-ാം വാര്‍ഡ് വരേകാട് നിഷാദ് (32), ചേര്‍ത്തല നഗരസഭ 30-ാം വാര്‍ഡ് വെളിചിറ ഷാബുദ്ദീന്‍ (49) എന്നിവരെയാണ് അറസ്റ്റുചെയതത്.

ഇവരില്‍നിന്നും വടിവാളടക്കമുള്ള ആയുധങ്ങള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, ആയുധം കൈയില്‍ വെയ്ക്കല്‍, സംഘം ചേരല്‍, ഗൂഡാലോചന തുടങ്ങി 12 ഓളം വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button