കൊടകരയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായിരിക്കുന്നു. സൂപ്പർ ഫാസ്റ്റാണ് ബസാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകരുകയുണ്ടായി. ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൽ അധികം യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായിരിക്കുകയാണ്.
പരിക്കേറ്റ യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് ഗതാഗതം പുനഃസ്ഥാപിക്കുകയാണ്.
Post Your Comments