COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ 346 പേർക്ക്​ കൂടി കോവിഡ്

റിയാദ്​: സൗദിയിൽ വീണ്ടും കോവിഡ്​ മുക്തി പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തെക്കാൾ മുകളിലെത്തിയിരിക്കുന്നു. പുതുതായി 346 പേർക്ക്​ കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചപ്പോൾ രോഗബാധിതരിൽ 368 പേർ രോഗമുക്തി നേടി​.

രാജ്യത്ത് വിവിധ ഭാഗങ്ങളിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവരിൽ മൂന്നു പേർ കൂടി മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 376723 ആയി ഉയർന്നിരിക്കുന്നു. ഇതിൽ 367691 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6483 ആയി ഉയർന്നു. 2549 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 477 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 184, കിഴക്കൻ പ്രവിശ്യ 74, മക്ക 38, അസീർ 9, അൽഖസീം 9, വടക്കൻ അതിർത്തി മേഖല 7, മദീന 5, അൽജൗഫ്​ 5, ഹാഇൽ 4, നജ്​റാൻ 4, ജീസാൻ 3, തബൂക്ക്​ 3, അൽബാഹ 1.

shortlink

Related Articles

Post Your Comments

Related Articles


Back to top button