കര്‍ണാടകത്തിന്റെ കല്‍ബുര്‍ഗിയിലെ കൊരള്ളി ഗ്രാമാക്കാരനായ ബസവരാജ് പാട്ടീലിൻ്റെ കൃഷിയിടത്തിൽ വിരിഞ്ഞ തണ്ണീർ മത്തന് മഞ്ഞനിറം. സംഭവം വൈറലായത് നിമിഷനേരം കൊണ്ടാണ്. തണ്ണിർ മത്തന് പൊതുവേ ചുവപ്പ് നിറമാണെങ്കിൽ ഇവ കൃഷി ചെയ്യുന്ന സ്ഥലത്തിൻ്റെ അടിസ്ഥാനത്തില്‍ തണ്ണീർ മത്തന്റെ കളറിലും വലിപ്പത്തിലും ചെറിയ മാറ്റങ്ങള്‍ സ്വാഭാവികമായും ഉണ്ടാകാറുണ്ട്. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബസവരാജിൻ്റെ തോട്ടത്തിൽ വിളഞ്ഞ മഞ്ഞ തണ്ണീർ മത്തൻ.
Also Read:മകളുടെ വിവാഹം ലളിതമാക്കി; വീടില്ലാത്ത പാവങ്ങൾക്ക് കൈത്താങ്ങ്, പത്ത് കുടുംബങ്ങൾക്ക് സ്ഥലം നൽകി ഒരച്ഛൻ
ഒരു ബിരുദധാരിയാണ് കൂടിയാണ് പാട്ടീല്‍. എ എ൯ ഐയുടെ റിപ്പോര്‍ട്ട് പ്രകാരം പാട്ടീല്‍ തന്നെയാണ് മഞ്ഞ തണ്ണീര്‍ മത്ത൯ വികസിപ്പിച്ചിരിക്കുന്നത്. പുറം തോട് പച്ച കളറില്‍ തന്നെയാണ് ഈ തണ്ണീര്‍ മത്തനും. എന്നാല്‍ തൊലി കളഞ്ഞു നോക്കുമ്പോൾ ഉള്ളില്‍ സാധാരണയിയ നിന്ന് വ്യത്യസ്ഥമായി മഞ്ഞ നിറത്തിലാണ് കാമ്പ് കാണിക്കുന്നത്.
ഈ ഫലം സാധാരണ ഗതിയിലെ ചുവപ്പ് നിറമുള്ള തണ്ണീര്‍ മത്തേനേക്കാള്‍ മധുരം കൂടുതലാണെന്ന് പാട്ടീല്‍ പറയുന്നു. ‘മഞ്ഞ നിറമുള്ള തണ്ണീര്‍ മത്ത൯ ചുവന്നവയെക്കാള്‍ കൂടുതല്‍ മധുരമുള്ളവയാണ്. രണ്ട് ലക്ഷം രൂപ ഞാ൯ ഈ കൃഷിയില്‍ നിക്ഷേപിച്ചു. അതേസമയം മൂന്ന് ലക്ഷത്തിലധികം രൂപ എനിക്ക് ലാഭം ലഭിച്ചു. നമ്മുടെ കൃഷി വിളകള്‍ നമ്മള്‍ പുതിയ രൂപങ്ങളിലേക്ക് വികസിപ്പിക്കണം’- പാട്ടീൽ പറയുന്നു.
Post Your Comments