KeralaCinemaMollywoodLatest NewsNewsEntertainmentCrime

ബാലഭാസ്കറിൻ്റെ മരണം; ദൃശ്യം സിനിമയെ കുറിച്ച് സിബിഐ ചോദിച്ചതെന്തിന്? വമ്പൻ സ്രാവുകൾ കുടുങ്ങുമെന്ന് പ്രിയതാരം

ബാലഭാസ്കറിൻ്റെ മരണം; കലാഭവൻ സോബി സി ബി ഐക്കെതിരെ കോടതിയിലേക്ക്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിൻ്റെ മരണവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ കലാകാരനായിരുന്നു കലാഭവന്‍ സോബി. ബാലഭാസ്കർ സഞ്ചരിച്ച ഇന്നോവയുടെ ഗ്ലാസ് അടിച്ചുതകര്‍ക്കുന്നത് കണ്ടതാണെന്ന് വെളിപ്പെടുത്തിയ സോബിയുടെ മൊഴി വിശ്വാസത്തിലെടുക്കാൻ സി ബി ഐ തയ്യാറായില്ല. വിഷയത്തിൽ സി ബി ഐക്കെതിരെ കോടതിയിലേക്ക് നീങ്ങാനൊരുങ്ങുകയാണ് സോബിയെന്ന് റിപ്പോർട്ടുകൾ.

താന്‍ പറഞ്ഞതൊക്കെ കെട്ടിച്ചമച്ച നുണയാണെന്നും തനിക്കെതിരെ കേസെടുക്കുന്നതിലൂടെ തന്നെ അപായപ്പെടുത്തുകയാണ് സി ബി ഐ ലക്ഷ്യമെന്നും കലാഭവന്‍ സോബി ആരോപിക്കുന്നു. ‘അസത്യമായ റിപ്പോര്‍ട്ട് കോടതിയില്‍ കൊടുത്ത സി ബി ഐ ഉദ്യോഗസ്ഥനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകും’- കലാഭവന്‍ സോബി പറഞ്ഞു.

Also Read:ബി.ജെ.പി.യിലേക്ക് ആർക്കും വരാം; മുസ്ലീംലീഗുമായി ധാരണയോ? മറുപടിയുമായി കേന്ദ്രമന്ത്രി മുരളീധരൻ

സംഭവത്തിൽ പൊലീസ് സോബിയെ നുണപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. വീണ്ടുമൊരിക്കൽ കൂടി നുണപരിശോധനയ്ക്ക് വിളിപ്പിച്ചു. അപ്പോൾ എന്തിനാണ് രണ്ടാമതും നുണപരിശോധനയെന്ന ചോദ്യത്തിന് നുണ പരിശോധന തരണം ചെയ്യാൻ സോബി എന്തെങ്കിലും ഡ്രഗ്സ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നാണ് സി ബി ഐ നൽകിയ വിശദീകരണമെന്ന് താരം പറയുന്നു. 53 വയസ്സിനിടയ്ക്ക് ഒരു ഡ്രഗ്സും ഉപയോഗിച്ചിട്ടില്ലെന്ന് സോബി വ്യക്തമാക്കുന്നു.

‘എൻ്റെ ഡ്രൈവറെ വിളിച്ച് ദൃശ്യം സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞു. ഞാൻ ദൃശ്യം സിനിമ പോലെയാണ് പറഞ്ഞതെങ്കിൽ സി ബി ഐ ഡയറിക്കുറിപ്പ് സിനിമ പോലെ അവർ അന്വേഷിക്കട്ടെ. ഈ സി ബി ഐ തന്നെയാണ് അഭയ കേസ് ആത്മഹത്യയാണെന്ന് മൂന്ന് തവണ പറഞ്ഞത്. എന്തൊക്കെ സംഭവിച്ചാലും കേസുമായി മുന്നോട്ട് പോകും. ഇന്ത്യ കണ്ട ഏറ്റവും വലിയ ആസൂത്രിത കൊലപാതകമാണ് ഇത്. പിന്നിൽ വമ്പൻ ആളുകളാണുള്ളത്’.- സോബി പറഞ്ഞവസാനിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button