Latest NewsKeralaNattuvarthaNews

ചേര്‍ത്തലയില്‍ വീണ്ടും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം

വീടിനു മുന്നില്‍ സൂക്ഷിച്ചിരുന്ന കാറും ബൈക്കും അക്രമികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്.

ആലപ്പുഴ: ചേര്‍ത്തലയില്‍ വീണ്ടും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ ദിവസം ഇവിടെ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയിരുന്നു. നാഗംകുളങ്ങരയില്‍ ആര്‍എസ്‌എസ് ഗഡനായക് നന്ദുവാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണ് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ചേര്‍ത്തല സ്വദേശി അഡ്വ: പി. രാജേഷിന്‍റെ വീടിനു നേരെ ആക്രമണം ഉണ്ടായത്. വീടിനു മുന്നില്‍ സൂക്ഷിച്ചിരുന്ന കാറും ബൈക്കും അക്രമികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചേര്‍ത്തല, അമ്ബലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.നന്ദുവിന്റെ കൊലപാതകത്തിൽ എട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button