നീലേശ്വരം; ഹംപിൽ കയറിയിറങ്ങുന്നതിനിടെ കുലുങ്ങി ഡെലിവറി വാനിന്റെ ഡോർ തുറന്ന് ഓയിൽ ലോഡ് റോഡിൽ ചിതറി. റോഡിലെ വഴുവഴുപ്പിൽ വാഹനങ്ങൾ തെന്നി വീണതോടെ അഗ്നിരക്ഷാസേനയെത്തി വെള്ളം ചീറ്റി റോഡ് വൃത്തിയാക്കുകയുണ്ടായി. ഇതേ തുടർന്ന് വലിയൊരാപകടം ഒഴിവായി. പടന്നക്കാട് മേൽപ്പാലത്തിനു തെക്കു ഭാഗത്തെ ബസ് സ്റ്റോപ്പിലെ ഹംപിൽ ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നിരിക്കുന്നത്. ഓയിൽ പരന്ന റോഡിൽ നാട്ടുകാർ മണ്ണു വിതറി അപകടം നീക്കാൻ നോക്കിയെങ്കിലും റോഡിലെ വഴുവഴുപ്പ് മാറിയില്ല.
ഇരുചക്ര വാഹനങ്ങൾ തെന്നി വീഴാൻ ആരംഭിച്ചതോടെയാണ് കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേനയെത്തി വെള്ളം ചീറ്റിയത്. കണ്ണൂരിലേക്ക് ഓയിൽ ലോഡുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഇതുവഴി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന ചെറുവത്തൂർ സ്വദേശി ഹംപ് കയറിയിറങ്ങുന്നതിനിടെ ബസിൽ തെറിച്ചു വീണ് പല്ലു കൊഴിഞ്ഞിരുന്നു.
Post Your Comments