Latest NewsNewsIndia

ഇന്ത്യയുമായുള്ള സൗഹൃദം തകര്‍ക്കാന്‍ കഴിയില്ല ; ഇമ്രാന്‍ ഖാന്റെ പാര്‍ലമെന്റ് പ്രസംഗം റദ്ദാക്കി ശ്രീലങ്ക

കോവിഡ് വാക്സിന്‍ വിതരണം ചെയ്ത് രക്ഷകരായ ഇന്ത്യയുമായുള്ള ബന്ധം ഇല്ലാതാക്കാന്‍ ശ്രീലങ്ക തയ്യാറല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

കൊളംബോ : ഇന്ത്യയുമായുള്ള സൗഹൃദം തകര്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ശ്രീലങ്ക. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ശ്രീലങ്കയില്‍ എത്തിയിരുന്നു. എന്നാല്‍ ഇമ്രാന്‍ ഖാന്റെ പാര്‍ലമെന്റ് പ്രസംഗം ശ്രീലങ്കന്‍ സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ ഇമ്രാന്‍ ഖാന്‍ പ്രസംഗിക്കാന്‍ തയ്യാറായാണ് എത്തിയത്. എന്നാല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.

ഇമ്രാന്‍ ഖാന് പ്രസംഗിക്കാന്‍ അവസരം നല്‍കിയാല്‍ പാര്‍ലമെന്റില്‍ ഇന്ത്യയ്‌ക്കെതിരെ സംസാരിയ്ക്കുമെന്ന സൂചന ലഭിച്ചിരുന്നു. ഇത് ഇന്ത്യയുമായുള്ള ശ്രീലങ്കയുടെ ബന്ധം ഉലയാന്‍ കാരണമാകുമെന്നതിനാലാണ് പ്രസംഗിക്കാന്‍ അനുമതി നല്‍കാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇമ്രാന്‍ ഖാന്റെ പാര്‍ലമെന്റ് പ്രസംഗം റദ്ദാക്കി ഇന്ത്യയുമായി ശ്രീലങ്ക വിയോജിപ്പ് സാധ്യത ഒഴിവാക്കുന്നുവെന്നും കൊളംബോ ഗസറ്റില്‍ ദര്‍ ജാവേജ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കോവിഡ് വാക്സിന്‍ വിതരണം ചെയ്ത് രക്ഷകരായ ഇന്ത്യയുമായുള്ള ബന്ധം ഇല്ലാതാക്കാന്‍ ശ്രീലങ്ക തയ്യാറല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചു ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ അടുത്തിടെ ഇന്ത്യ ശ്രീലങ്കയ്ക്ക് സൗജന്യമായി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button