വിവിധ സിനിമ സംഘടനകളുടെ ആവശ്യം പരിഗണിച്ച് സംസ്ഥാനത്തെ തിയേറ്ററുകളിൽ മാർച്ച് ഒന്നു മുതൽ സെക്കൻഡ് ഷോ പ്രദർശനം അനുവദിച്ചേക്കും. സിനിമ വരുമാനത്തിൽ പ്രധാന പങ്കുവഹിക്കുന്ന രാത്രികാല പ്രദർശനമാണെന്നിരിക്കെ ഇതുസംബന്ധിച്ച അനുമതി മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയേക്കുമെന്നാണ് സിനിമ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, നീണ്ട ഇടവേളയ്ക്ക് ശേഷം ജനുവരിയിൽ 50 ശതമാനം ആളുകൾക്ക് പ്രവേശനാനുമതി നൽകികൊണ്ട് തിയേറ്റുകൾ തുറക്കാൻ സർക്കാൻ അനുമതി നൽകിയിരുന്നു. നിലവിൽ ദിവസവും മൂന്ന് പ്രദർശനം എന്ന നിലയിൽ രാവിലെ 9 മുതൽ വൈകിട്ട് 9 വരെയാണ് സിനിമ പ്രദർശനം അനുവദിക്കുന്നത്.
കുടുംബ പ്രേഷകർ കൂടുതൽ എത്തുന്നത് സെക്കൻഡ് ഷോ ആണെന്നിരിക്കെ, രാവിലെയുള്ള പ്രദർശനം ഫാൻസ് ഷോകൾക്ക് മാത്രമേ ഗുണകരമാകു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള ഫിലിം ചേംമ്പറും, ഫിലിം ഡിസ്ട്രിബ്യൂട്ടേർസ് അസേസിയേഷനും സെക്കൻഷോ പ്രദർശനം സംബന്ധിച്ച കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളതായി കേരള ഫിലിം ഡിസ്ട്രി ബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ പറഞ്ഞു.
ഈ വർഷം മാർച്ച് 31 വരെ സർക്കാർ വിനോദനികുതിയിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിർമ്മാതാക്കൾക്കും തിയേറ്റർ ഉടമകൾക്കും സിനിമകളിൽ നിന്ന് നേട്ടം നേടാൻ കഴിയുമെങ്കിൽ മാത്രമേ അതിൽ നിന്ന് പ്രയോജനം ലഭിക്കുകയുള്ളു. മാത്രമല്ല, ബിഗ് ബജറ്റ് ചിത്രങ്ങളുടെ പ്രദർശനത്തിനും സെക്കൻഡ് ഷോകൾ അനിവാര്യമാണെന്നും സിയാദ് കോക്കർ വ്യക്തമാക്കി.
മാത്രമല്ല, മുൻപ് റിലീസിംഗ് മാറ്റിവച്ച മമ്മൂട്ടി ചിത്രം പ്രീസ്റ്റ് മാർച്ച് നാലിന് തിയേറ്ററുകളിൽ എത്തിക്കാനാണ് ആലോചന. എന്നാൽ, മാർച്ച് 1 മുതൽ സെക്കൻഡ് ഷോകൾ അനുവദിച്ചില്ലെങ്കിൽ റിലീസിംഗ് തീയതി വീണ്ടും പുതുക്കി നിശ്ചയിച്ചേക്കും.
Post Your Comments