Latest NewsKeralaNews

അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ ഒരു വര്‍ഗീയ കലാപവും നടക്കാത്ത നാടാണ് ഇത്, എന്നാല്‍ അവിടെ അതാണോ സ്ഥിതി ?

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ ഒരു വര്‍ഗീയ കലാപവും നടക്കാത്ത നാടാണ് ഇത്, എന്നാല്‍ അവിടെ അതാണോ സ്ഥിതി ? യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് പിണറായി വിജയന്‍. അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ ഒരു വര്‍ഗീയ കലാപവും നടക്കാത്ത നാടാണിതെന്നും മതേതര മൂല്യങ്ങള്‍ക്ക് വില നല്‍കുന്ന ജനതയാണ് കേരളത്തിലേതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, യുപിയിലെ സ്ഥിതി ഇങ്ങനെയല്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Read Also : “ട്രാക്ടർ ഓടിക്കുന്നു , കടലിൽ ചാടുന്നു , സ്വന്തം മണ്ഡലത്തിലെ കാര്യങ്ങൾ മാത്രം രാഹുലിന് അറിയില്ല” : മുഖ്യമന്ത്രി

എത്ര വര്‍ഗീയകലാപങ്ങളും വിദ്വേഷപ്രവര്‍ത്തനങ്ങളുമാണ് അവിടെ നടക്കുന്നതെന്ന് മാദ്ധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തതാണ്. രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നത് യുപിയിലാണ്. ജനങ്ങളെ തമ്മില്‍ തല്ലിക്കാനാണ് യുപി സര്‍ക്കാര്‍ നോക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button