Latest NewsKeralaNewsIndia

പള്ളിത്തര്‍ക്കത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന യാക്കോബായ സഭയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം : പള്ളിത്തര്‍ക്കത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന യാക്കോബായ സഭയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. പളളിത്തര്‍ക്കത്തില്‍ ഓര്‍ഡിനന്‍സ് ഇല്ലെങ്കില്‍ പിണറായി സര്‍ക്കാരിനൊപ്പമില്ലെന്ന് യാക്കോബായ സഭ കടുത്ത നിലപാടെടുത്ത പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

Read Also : ഒറ്റ ചാർജ്ജിൽ 200 കിലോമീറ്റർ മൈലേജ് , കുറഞ്ഞവിലയിൽ തകർപ്പൻ ഇലക്ട്രിക് കാറുകൾ എത്തി

ഓര്‍ഡിനന്‍സിന് പകരമായി യാക്കോബായ സഭയ്ക്ക് അനുകൂലമായ ഉത്തരവിറക്കാനാണ് ആലോചന. സഭ കൈവിട്ടാല്‍ എറണാകുളത്തടക്കം മധ്യകേരളത്തിലെ പല മണ്ഡലങ്ങളിലും തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണിത്.

തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഉന്നത സര്‍ക്കാര്‍ പ്രതിനിധികളുമായി യാക്കോബായ സഭാ ബിഷപ്പുമാര്‍ ചര്‍ച്ച നടത്തി. മീഡിയ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ് കുര്യാക്കോസ് മാര്‍ തെയോഫിലോസ് അടക്കമുളളവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയമനിര്‍മാണം സര്‍ക്കാരിന് തിരിച്ചടിയുണ്ടാക്കും. അതിനു പകരമായി തല്‍ക്കാലത്തേക്ക് പളളികള്‍ കൈവിട്ട് പോകാതിരിക്കാന്‍ ഒരുത്തരവിറക്കാം. യാക്കോബായ സഭയുടെ കൂടി പിന്തുണയോടെ ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ നിയമ നിര്‍മാണം കൊണ്ടുവരാം. പളളിത്തര്‍ക്കം പരിഹരിക്കുന്നതിന് ആവശ്യമെങ്കില്‍ സര്‍ക്കാരിന് നിയമം കൊണ്ടുവരാമെന്ന് സുപ്രീംകോടതിയുത്തരവില്‍ത്തന്നെയുളളത് വ്യാഖ്യാനിച്ചാണ് ഈ നീക്കം. ഉത്തരവിറക്കി യാക്കോബായ സഭയെ സമാശ്വസിപ്പിക്കാനാണ് ഇടതുകേന്ദ്രങ്ങളുടെ ആലോചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button