തിരുവനന്തപുരം: പി.സി ജോര്‍ജിന് യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലില്‍ നിന്ന് തിരിച്ചടി.
ഷോള്‍ അണിയിക്കാനുള്ള ശ്രമം യൂത്ത് കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് റിജില്‍ മാക്കുറ്റി പരസ്യമായി നിരസിച്ചു. എങ്കിലും യൂത്ത് കോണ്‍ഗ്രസിനെ അഭിനന്ദിച്ചും പിണറായി വിജയനെ വിമര്‍ശിച്ചുമാണ് ജോര്‍ജ് മടങ്ങിയത്.
Read Also : വെള്ളിയാഴ്ച ഭാരത് ബന്ദ്, എല്ലാ സ്ഥാപനങ്ങളും അടച്ചിടാന്‍ ആഹ്വാനം
സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ കാണാനെത്തിയതായിരുന്നു പി.സി ജോര്‍ജ്. ആദ്യം തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലിലാണ് എത്തിയത്. സര്‍ക്കാരിനെയും ഡിവൈഎഫ്ഐയെയും വിമര്‍ശിച്ചും യൂത്ത് കോണ്‍ഗ്രസിനെ പുകഴ്ത്തിയും പ്രസംഗിച്ച ശേഷം നിരാഹാരം കിടക്കുന്ന നേതാക്കളെ ഷോള്‍ അണിയിച്ചു. നിരാഹാരം കിടക്കുന്ന റിയാസ് മുക്കോളിയും എന്‍.എസ് നുസൂറും ഷോള്‍ സ്വീകരിച്ചെങ്കിലും റിജില്‍ മാക്കുറ്റി രാഷ്ട്രീയ വിയോജിപ്പ് പരസ്യമാക്കി നിരസിച്ചു. വേണ്ടെങ്കില്‍ വേണ്ട എന്ന് മാത്രം പ്രതികരിച്ച് ജോര്‍ജ് മടങ്ങി.
Post Your Comments