
ന്യൂഡല്‍ഹി: കര്‍ണാടകയ്ക്ക് പുറമെ 4 സംസ്ഥാനങ്ങളില്‍ കൂടി കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഉത്തരാഖണ്ഡ്, മണിപ്പൂര്‍, മഹാരാഷ്ട്ര, ഡല്‍ഹി സംസ്ഥാനങ്ങളാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരത്തിലുള്ള നടപടിയെന്നാണ് വിശദീകരണം. ഛത്തീസ്ഗഡ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഡല്‍ഹി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നെത്തുന്ന എല്ലാ യാത്രികരും ആര്‍ടി-പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കണമെന്നാണ് ഉത്തരവ്.
Post Your Comments