KeralaLatest NewsNews

വയലാറിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; സംഭവ സ്ഥലത്ത് നിന്ന് മാരകായുധം കണ്ടെത്തി

രണ്ട് വാളുകളാണ് കണ്ടെടുത്തത്

ആലപ്പുഴ വയലാറിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിനുപയോഗിച്ച മാരകായുധം കണ്ടെത്തി. സംഭവം നടന്ന സ്ഥലത്ത് നിന്നാണ് ആയുധം കണ്ടെത്തിയത്. രണ്ട് വാളുകളാണ് കണ്ടെടുത്തത്.

അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് റിയാസ്, നിഷാദ്, അനസ്, അബ്ദുൾ ഖാദർ, അൻസിൽ, സുനീർ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഇവരുടെ അറസ്റ്റ് ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയേക്കും. കൊലപാതകത്തെ തുടർന്ന് ആലപ്പുഴ ജില്ലയിൽ ഇന്ന് ബിജെപിയും സംഘ പരിവാർ സംഘടനകളും ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്.

വയലാറിലെ നാഗംകുളങ്ങര കവലയിൽ ഇന്നലെ രാത്രി ഏഴ് മണിക്കാണ് എസ്ഡിപിഐ പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നന്ദു കൃഷ്ണയ്ക്ക് വെട്ടേറ്റത്. തലയ്ക്ക് പിന്നിൽ വെട്ടേറ്റ നന്ദുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments


Back to top button