കൊൽക്കത്ത : ഇന്ധനവില വർദ്ധനവിനെതിരെ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധ റാലി സംഘടിപ്പിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സ്കൂട്ടറിൽ നിന്ന് തെറിച്ചു വീഴാൻ തുടങ്ങിയതിന്റെ വീഡിയോ വൈറലാകുന്നു.
Read Also : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
ഹൗറയിലാണ് സംഭവം. മോദി സർക്കാർ ഇന്ധനവിലയിൽ വർദ്ധനവ് വരുത്തിയെന്നാരോപിച്ച് ഇലക്ട്രിക് സ്‌കൂട്ടർ ഓടിച്ചാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതിഷേധം നടത്തിയത്. നബനയിലെ സെക്രട്ടറിയറ്റിൽ നിന്നും കലിഖട്ട് വരെയാണ് മമത റാലി നടത്താൻ തീരുമാനിച്ചത്. എന്നാൽ റാലി ആരംഭിച്ചതോടെ റോഡിൽ വെച്ച് മമത സ്‌കൂട്ടറിൽ നിന്നും ബാലൻസ് തെറ്റി താഴെ വീഴാൻ തുടങ്ങുകയായിരുന്നു.
#WATCH | West Bengal CM Mamata Banerjee nearly falls while driving an electric scooter in Howrah, as a mark of protest against fuel price hike. She quickly regained her balance with support and continued to drive.
She is travelling to Kalighat from State Secretariat in Nabanna pic.twitter.com/CnAsQYNhTP
— ANI (@ANI) February 25, 2021
തുടർന്ന് നിരവധി പേരുടെ സഹായത്തോടെയാണ് മുഖ്യമന്ത്രി റോഡിലൂടെ സ്‌കൂട്ടർ ഓടിച്ചത്. മമത സ്‌കൂട്ടറിൽ നിന്നും വീണാൽ പരുക്ക് പറ്റാതിരിക്കാൻ കൂടെയുള്ളവരും ഹെൽമെറ്റ് ധരിച്ചിരിക്കുന്നതും പരിഹാസത്തോടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
Post Your Comments