Latest NewsNewsIndia

റാലിക്ക് വിളിച്ചുവരുത്തിയശേഷം വാഗ്ദാനം ചെയ്ത പണം നൽകിയില്ല, ആം ആദ്മി പാര്‍ട്ടിക്കെതിരെ രോഷാകുലരായി തൊഴിലാളികള്‍

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിന്റെ റാലിക്ക് വിളിച്ചുവരുത്തിയശേഷം വാഗ്ദാനം ചെയ്ത പണം നൽകിയില്ലെന്ന ആരോപണവുമായി തൊഴിലാളികള്‍ . 500 രൂപ നല്കമെന്ന പേരിലാണ് തൊഴിലാളികളെ വിളിച്ചുവരുത്തിയത്. എന്നാൽ പണം ലഭിക്കാത്തതിനെ തുടർന്ന് തൊഴിലാളികള്‍ രോഷാകുലരാകുകയായിരുന്നു.

‘ന്യൂസ്‌റൂം പോസ്റ്റ്’ എന്ന മാധ്യമമാണ് ഇതു സംബന്ധിച്ച വീഡിയോ പുറത്തുവിട്ടത്. അരവിന്ദ് കെജ്‌രിവാളിന്റെ റാലിയില്‍ പങ്കെടുത്തതിന് ലഭിക്കേണ്ട 500 രൂപ കിട്ടാത്തതില്‍ അസ്വസ്ഥരായി, പാര്‍ട്ടിയുടെ തൊപ്പി ധരിച്ചുനില്‍ക്കുന്ന ആളുകളെ വീഡിയോയില്‍ കാണാം.

Read Also :  ബംഗാളിൽ ബിജെപി പ്രവർത്തകരെ തുടർച്ചയായി വേട്ടയാടി തൃണമൂൽ കോൺഗ്രസ്

ചോപ്ര എന്നയാളാണ് 500 രൂപ തരാമെന്ന് വാഗ്ദാനം ചെയ്ത് റാലിക്ക് കൊണ്ടുവന്നതെന്ന് പങ്കെടുത്ത ഒരാള്‍ പറഞ്ഞു. ഫെബ്രുവരി 28ന് നടക്കുന്ന എംസിഡി തെരഞ്ഞെടുപ്പിന് മുന്നോടിയായി കെജ്‌രിവാളും പാർട്ടി നേതാക്കളും ഷാലിമാര്‍ ബാഗിലും ബവാന പ്രദേശത്തും റോഡ് ഷോ നടത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button