COVID 19Latest NewsUAENewsGulf

യുഎഇയില്‍ 3,025 പേർക്ക് കോവിഡ്

അബുദാബി: യുഎഇയില്‍ 18 പേര്‍ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,182 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,025 പേര്‍ക്കാണ് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 4,678 പേര്‍ രോഗമുക്തി നേടി.

1,95,866 പരിശോധനകളിലൂടെയാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ മൂന്ന് കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം യുഎഇയില്‍ ഇതുവരെ 3,81,662 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,75,059 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. നിലവില്‍ രാജ്യത്ത് 5,421 രോഗികളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button