അഹമ്മദാബാദ് : ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ ചരിത്ര വിജയം നേടി ഇന്ത്യ. സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം എന്നത് നന്ദ്രേ മോദിയുടെ പേരിലേക്ക് മാറ്റിയതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങും മുൻപേ ഇംഗ്ലണ്ടിനെ ഇന്ത്യ തരിപ്പണമാക്കി കളഞ്ഞു.
Read Also : പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി ; നിരവധി മരണം
49 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 7.4 ഓവറില്‍ വിജയം കണ്ടു. മൂന്ന് ദിവസം ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ ജയം. നേരത്തെ അക്സര്‍ പട്ടേലും അശ്വിനും തനിസ്വരൂപം പുറത്തെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 81 റണ്‍സില്‍ അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അക്സര്‍ പട്ടേലും നാല് വിക്കറ്റ് നേടിയ രവിചന്ദ്രന്‍ അശ്വിനുമാണ് രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ നട്ടെല്ല് തകര്‍ത്തത്. വാഷിങ്ടണ്‍ സുന്ദറിനാണ് ഒരു വിക്കറ്റ്. ഇംഗ്ലണ്ട് നിരയില്‍ മൂന്നുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ജോ റൂട്ട് (19), ബെന്‍സ്റ്റോക്സ് (25), ഒലീ പോപ് (12) എന്നിവരാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.
നേരത്തെ ഇന്ത്യയുടെ മധ്യനിരയെയും വാലറ്റത്തെയും ചുരുട്ടിക്കൂട്ടിയ ഇംഗ്ലണ്ട് ഇന്ത്യയെ ഒന്നാം ഇനിങ്സില്‍ 145 റണ്‍സിലൊതുക്കിയിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 112 റണ്‍സിനെതിരെ വന്‍ ലീഡ് തേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നേടാനായത് 33 റണ്‍സിന്റെ ലീഡ് മാത്രമായിരുന്നു.
Post Your Comments