CricketLatest NewsNewsIndiaSports

നരേന്ദ്ര മോദി ക്രിക്കറ്റ് സ്​റ്റേഡിയത്തില്‍ ഇന്ത്യക്ക് തകർപ്പൻ വിജയം

അഹമ്മദാബാദ് : ലോകത്തിലെ ഏറ്റവും വലിയ സ്​റ്റേഡിയത്തില്‍ ചരിത്ര വിജയം നേടി ഇന്ത്യ. സ​ര്‍​ദാ​ര്‍ പ​​ട്ടേ​ല്‍ സ്​​റ്റേ​ഡി​യം എന്നത്​ നന്ദ്രേ മോദിയുടെ പേരിലേക്ക്​ മാറ്റിയതിന്‍റെ വിവാദങ്ങള്‍ കെട്ടടങ്ങും മുൻപേ ഇംഗ്ലണ്ടിനെ ഇന്ത്യ തരിപ്പണമാക്കി കളഞ്ഞു.

Read Also : പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി ; നിരവധി മരണം

49 റണ്‍സ്​ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 7.4 ഓവറില്‍ വിജയം കണ്ടു. മൂന്ന്​ ദിവസം ബാക്കിനില്‍ക്കെയാണ്​ ഇന്ത്യയുടെ ജയം. നേരത്തെ അക്​സര്‍ പട്ടേലും അശ്വിനും തനിസ്വരൂപം പുറത്തെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്​സ്​ 81 റണ്‍സില്‍ അവസാനിച്ചിരുന്നു. അഞ്ച്​ വിക്കറ്റ്​ വീഴ്​ത്തിയ അക്​സര്‍ പട്ടേലും നാല്​ വിക്കറ്റ്​ നേടിയ രവിചന്ദ്രന്‍ അശ്വിനുമാണ് രണ്ടാം ഇന്നിങ്​സില്‍​ ഇംഗ്ലണ്ടിന്‍റെ ന​ട്ടെല്ല്​ തകര്‍ത്തത്​. വാഷിങ്​ടണ്‍ സുന്ദറിനാണ്​ ഒരു വിക്കറ്റ്​. ഇംഗ്ലണ്ട്​ നിരയില്‍ മൂന്നുപേര്‍ മാത്രമാണ്​ രണ്ടക്കം കടന്നത്​. ജോ റൂട്ട്​ (19), ബെന്‍സ്​റ്റോക്​സ്​ (25), ഒലീ പോപ്​ (12) എന്നിവരാണ്​ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്​.

നേരത്തെ ഇന്ത്യയുടെ മധ്യനിരയെയും വാലറ്റത്തെയും ചുരുട്ടിക്കൂട്ടിയ ഇംഗ്ലണ്ട്​ ഇന്ത്യയെ ഒന്നാം ഇനിങ്​സില്‍ 145 റണ്‍സിലൊതുക്കിയിരുന്നു. ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിങ്​സ്​ സ്​കോറായ 112 റണ്‍സിനെതിരെ വന്‍ ലീഡ്​ ​തേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ നേടാനായത്​ 33 റണ്‍സിന്‍റെ ലീഡ്​ മാത്രമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button