മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 8,702 പേര്‍ക്ക് കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കോവിഡ് രോഗികള്‍ എണ്ണായിരം കടന്നിരിക്കുന്നത്. മുംബൈയില്‍ മാത്രം ഇന്ന് 1,100 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്ന് മാസത്തിത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്.
ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 21, 29, 821 ആയി ഉയർന്നിരിക്കുന്നു. ഇന്നലെ 8,807 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 24 മണിക്കൂറിനിടെ 56 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 51,993 ആയി ഉയർന്നു. 3,744 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.
64,260 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. മുംബൈ, അകോല, പൂനെ, നാഗ്പൂര്‍, നാസിക് എന്നിവിടങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Post Your Comments