Latest NewsKeralaNews

എയ്ഡഡ് സ്‌കൂൾ അധ്യാപകർ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് ഹൈക്കോടതി

ജസ്റ്റിസ് എസ്. മാണിക്യം, ജസ്റ്റിസ് ഷാജി പി. ചാലി അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്

എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് ഹൈക്കോടതി.
എയ്ഡഡ് സ്‌കൂൾ അധ്യാപകരുടെ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന (ഓഫീസ് ഓഫ് പ്രോഫിറ്റ്) ജോലിയുടെ പരിധിയിൽ വരില്ലെന്ന വ്യവസ്ഥയ്ക്ക് നിയമസാധുതയില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് എസ്. മാണിക്യം, ജസ്റ്റിസ് ഷാജി പി. ചാലി അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. പിറവം പാഴൂരിലെ ജിബു പി.തോമസ് അടക്കം നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.

അയോഗ്യരെ നീക്കം ചെയ്യുന്ന 1951ലെ കേരള നിയമസഭ ആക്ടിന്റെ പരിധിയിൽ എയ്ഡഡ് സ്‌കൂൾ അധ്യാപകരുടെ ജോലി ഉൾപ്പെട്ടിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് എയ്ഡഡ് സ്‌കൂൾ അധ്യാപകർ രാഷ്ട്രീയ പ്രവർത്തനം നടത്തുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നത്.

എന്നാൽ, ജനപ്രതിനിധി എന്ന നിലയിൽ ജോലി അധ്യയനത്തെ ബാധിക്കുമെന്നത് കൂടി കണക്കിലെടുത്താണ് ഗവ. സ്‌കൂൾ അധ്യാപകർക്ക് രാഷ്ട്രീയപ്രവർത്തനം നിഷേധിച്ചിട്ടുളളത്. ഇതേ സാഹചര്യം എയ്ഡഡ് സ്‌കൂളിലെ അധ്യാപകർക്കും ഉണ്ടായിരിക്കെ ഒരു വിഭാഗത്തിന് മാത്രം രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുന്നത് നീതിയല്ലെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button