NattuvarthaLatest NewsNews

ബിഡിഎസ് വിദ്യാർത്ഥിനിയുടെ മരണം; കോളേജിൽ പ്രതിഷേധ മാർച്ച്

പരിയാരം; പരിയാരം മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥിനി മിത മോഹനന്റെ മരണത്തിൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പരിയാരം ബിഡിഎസ് വിദ്യാർഥികൾ കോളേജിൽ പ്രതിഷേധ മാർച്ച് നടത്തിയിരിക്കുന്നു. 3ന് കോവിഡ് പ്രതിരോധ വാക്സീൻ സ്വീകരിച്ച മിത കഴിഞ്ഞ 20 നാണ് മരിച്ചത്.

വാക്സീൻ സ്വീകരിച്ചതിനു ശേഷം മിതയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്നും ചികിത്സ നൽകാതെ അവഗണിച്ചതാണു മരണകാരണമെന്നും വിദ്യാർഥികൾ ആരോപിക്കുകയുണ്ടായി. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിഷേധ പ്രകടനത്തിന് വിനായക് വിജയി, ടി.പി.അക്ഷയ്, ആർ.ശ്രീലക്ഷ്മി, ജെ.എം.അൽഅമീർ എന്നിവർ നേതൃത്വം നൽകി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button