![](/wp-content/uploads/2020/11/mw-hs635_gold10_zg_20191003192732-e1605519145418.jpg)
കോഴിക്കോട്: കോഴിക്കോട് വടകര റെയിൽവേ സ്റ്റേഷനിൽ വൻ സ്വർണ്ണ വേട്ട. രാജസ്ഥാൻ സ്വദേശിയായ യാത്രക്കാരൻ രമേശ് സിങ് രജാവത്തിൽ നിന്നാണ് നാലര കിലോഗ്രാം സ്വർണ്ണം ആർപിഎഫ് പിടികൂടിയിരിക്കുന്നത്. നേത്രാവതി എക്സ്പ്രസിൽ നിന്നാണ് സ്വർണം പിടികൂടുകയുണ്ടായത്. മുംബൈയിൽ നിന്നും കൊണ്ടുവരികയായിരുന്ന സ്വർണമെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. രണ്ടര കിലോ സ്വർണത്തിന്റെ ബില്ല് ഇയാൾ ഹാജരാക്കിയിട്ടുണ്ട്. ഈ ബിൽ ജി എസ്ടി വിഭാഗം പരിശോധിക്കുകയാണ്.
Post Your Comments