വാഷിംഗ്ടണ്‍ ഡിസി: ട്രംപ് ഭരണകൂടം പരിഷ്ക്കരിച്ച പൗരത്വ പരീക്ഷ സംബന്ധിച്ച് വിവിധ സംഘടനകളില്‍ നിന്നും ഉയര്‍ന്ന പരാതിയും പരീക്ഷാര്‍ഥികളുടെ ബുദ്ധിമുട്ടും കപരിഗണിച്ച് പഴയ രീതിയിലേക്ക് പരീക്ഷ മാറ്റി ബൈഡന് ഭരണകൂടം ഉത്തരവിറക്കി. മാര്‍ച്ച് 1 മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരുക.
Read Also: 27 വർഷമായി ഡിവിഡികൾ ഫ്രിഡ്ജിൽ സൂക്ഷിച്ച് യുവാവ്; വിചിത്ര ശീലത്തിന് പിന്നിൽ
2020ല്‍ ട്രംപ് പരിഷ്ക്കരിച്ച പൗരത്വ പരീക്ഷയ്ക്ക് 128 ചോദ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന 20 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. എന്നാല്‍ പഴയ പരീക്ഷ സമ്പ്രദായമനുസരിച്ച് (2008ല്‍) നൂറു ചോദ്യങ്ങളില്‍ നിന്നും 10 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് ലഭിക്കേണ്ടതുമുണ്ട്.
Read Also: സ്കിന്‍ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഈ കാര്യം ശ്രദ്ധിക്കാം
മാര്‍ച്ച് 1 മുതല്‍ പുതിയ നിയമം നിലവില്‍ വരുന്നതിനാല്‍ പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്ക് 2020 ലെയോ, 2008 ലെയോ പരീക്ഷ രീതി തെരഞ്ഞെടുക്കുന്നതിനുള്ള അവസരം ലഭിക്കും. ഡിസംബര്‍ 1 (2020) മുതല്‍ മാര്‍ച്ച് 1 (2021) വരെ അപേക്ഷിക്കുന്നവര്‍ക്കാണ് ഇതു ബാധകം.
Post Your Comments