KeralaLatest NewsNews

ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൊലപാതകം; പിണറായി സര്‍ക്കാരിനെതിരെ ബിജെപി ഐടി സെല്‍ തലവന്‍

ന്യൂഡല്‍ഹി : ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും മാളവ്യ ട്വീറ്റില്‍ ആരോപിച്ചു. ആര്‍.എസ്.എസ്. നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാര്‍ ഗ്രാമപ്പഞ്ചായത്ത് നാലാംവാര്‍ഡ് തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകന്‍ നന്ദുകൃഷ്ണ(22)യുടെ കൊലപാതകം സംബന്ധിച്ചായിരുന്നു മാളവ്യയുടെ ട്വീറ്റ്.

‘വയലാറില്‍ ആര്‍എസ്എസ് കാര്യകര്‍ത്താ എസ്ഡിപിഐ പ്രവര്‍ത്തകരുടെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തുമ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നോക്കിനില്‍ക്കുകയായിരുന്നു.. ക്രൂരമായ കൊലപാതകം!’,- അമിത് മാളവ്യ
ട്വീറ്ററിൽ കുറിച്ചു

 

ബുധനാഴ്ച രാത്രിയാണ് എസ്.ഡി.പി.ഐ.- ആര്‍.എസ്.എസ്. സംഘര്‍ഷത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി എട്ടോടെ വയലാര്‍ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. നാലുപേര്‍ പരിക്കേറ്റ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button