ലക്‌നൗ : അഭ്യുദയ് പദ്ധതിയ്ക്ക് കീഴിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി ടാബ്‌ലെറ്റുകൾ നൽകാനൊരുങ്ങി യോഗി സർക്കാർ. മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കാണ് സർക്കാർ ടാബ്‌ലെറ്റ് നൽകുന്നത്.മത്സര പരീക്ഷകൾക്കായി കോച്ചിംഗ് ക്ലാസുകളിൽ പങ്കെടുക്കാൻ വലിയ തുകയാണ് വിദ്യാർത്ഥികൾക്ക് മുടക്കേണ്ടിവരുന്നത്. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സർക്കാർ സൗജന്യമായി കോച്ചിംഗ് ക്ലാസുകൾ ലഭ്യമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ടാബ്‌ലെറ്റുകൾ നൽകുന്നത്.
ഈ മാസം 15 നാണ് മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭ്യമാക്കുന്നതിനായി അഭ്യുദയ് പദ്ധതിയ്ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടക്കമിട്ടത്. തുടർന്ന് 16 മുതൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സുകളും ആരംഭിച്ചു. എന്നാൽ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനെ തുടർന്ന് ചില വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ പങ്കുചേരാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് ഇത്തരക്കാർക്കും സൗകര്യം ഒരുക്കാൻ ടാബ്‌ലെറ്റുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്.
Post Your Comments