കഴിഞ്ഞ 27 വര്‍ഷമായി ഡിവിഡികള്‍ ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുകയാണ് ഒരു യുവാവ്. തന്റെ ടിക് ടോക്ക് വീഡിയോയിലൂടെ ഫ്രിഡ്ജിലെ ചീസിന്റെ ശേഖരം സ്റ്റീവ് എന്ന യുവാവ് ആളുകള്‍ക്ക് കാണിച്ചു കൊടുക്കുകയായിരുന്നു. എന്നാല്‍ എല്ലാവരുടേയും കണ്ണുടക്കിയത് ഫ്രിഡ്ജില്‍ ഭംഗിയായി അടുക്കി വെച്ചിരുന്ന ഡിവിഡികളിലായിരുന്നു.
മറ്റു ഭക്ഷ്യ വസ്തുക്കള്‍ക്ക് സമാനമായാണ് ഏറ്റവും മുകളിലെ നിരയില്‍ ഡിവിഡികള്‍ ഇയാള്‍ വെച്ചിരുന്നത്. ഇയാള്‍ പങ്കുവെച്ച വീഡിയോ വൈറലായതോടെ പലരും സംശയങ്ങളുമായി എത്തി. എന്തിന് ഡിവിഡികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നു എന്ന ചോദ്യമാണ് പലരും ചോദിച്ചത്. ഒടുവില്‍ വീഡിയോ പോസ്റ്റ് ചെയ്ത സ്റ്റീവ് വിശദീകരണവുമായെത്തുകയും ചെയ്തു.
Well that’s just weird. ??♀️ pic.twitter.com/KZFGRcRJ4B
— JJ (@Jenni_J0hnson) February 21, 2021
” ഡിവിഡികള്‍ 40 ഡിഗ്രി സെല്‍ഷ്യസിന് താഴെയായി സൂക്ഷിച്ചാല്‍ അത് മികച്ച രീതിയില്‍ പ്ലേ ചെയ്യുമെന്ന് താന്‍ പണ്ട് എവിടെയോ വായിച്ചതാണ്. അത് സത്യമാണോ എന്നറിയില്ലെങ്കിലും അന്ന് മുതല്‍ താന്‍ ഡിവിഡികളും ബ്ലൂ-റേ ഡിസ്‌കുകളും ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നത്. 27 വര്‍ഷമായി ഇത്തരത്തില്‍ സൂക്ഷിച്ച് വെച്ചിരിക്കുന്നു. ആളുകള്‍ ചോദിക്കുമ്പോള്‍, എനിക്ക് ‘കൂള്‍ മൂവി’ ശേഖരം ഉണ്ടെന്നു പറയാന്‍ കഴിയും ” – സ്റ്റീവ് പറയുന്നു.
Post Your Comments