KeralaLatest NewsNews

സി.പി.എമ്മിന്റെ കൊടിപിടിച്ചാല്‍ മുഖ്യമന്ത്രി കസേരിലിരുന്നും സ്വര്‍ണ്ണക്കടത്ത് നടത്താമെന്ന് രാഹുല്‍ പറഞ്ഞത് വസ്തുതയല്ലേ?

സി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ടാക്കിയിട്ടുള്ള കള്ളക്കൂട്ടു കെട്ട് തുറന്നു പറയുമ്പോള്‍ സി.പി.എമ്മിന് രോഷമുണ്ടാകുന്നത് സ്വാഭാവികമാണ്.

തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം രാഹുല്‍ ഗാന്ധി തുറന്നു കാട്ടിയതിലുള്ള രോഷമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ നിഴലിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

”കോണ്‍ഗ്രസിന്റെ ദേശീയ നേതാവാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിനെതിരെ തരം താണഭഷയിലാണ് സിപിഎം പ്രസ്താവന പുറപ്പെടുവിച്ചത്. ലാവ്‌ലിന്‍ അഴിമതിക്കേസില്‍ കേസില്‍ പ്രതിയായിരുന്ന പിണറായി വിജയനെ മുഖ്യമന്ത്രിക്കസേരയിലിരുത്തിക്കൊണ്ടാണ് രാഹുല്‍ഗാന്ധിയെപ്പറ്റി സിപിഎം പറയുന്നത്. ലാവ്‌ലിന്‍ കേസ് സുപ്രീംകോടതിയില്‍ പരിഗണനയിലാണ്. ഇരുപത്തിഏഴാം തവണയാണ് ആ കേസ് സുപ്രീം കോടതി മാറ്റി വയ്ക്കുന്നത്. ഇത് ബിജെപിയുമായുള്ള ഒത്തുകളിയാണ് ” ചെന്നിത്തല പറഞ്ഞു.

read also:ഒരു ഏകാധിപതിയുടെ എല്ലാം തികഞ്ഞ രൂപമാണ് നരേന്ദ്ര മോദി എന്ന് തെളിയിക്കുന്നതാണ് ഇന്നത്തെ സംഭവം

” സി.പി.എമ്മിന്റെ കൊടി പിടിച്ചാല്‍ മുഖ്യമന്ത്രിയുടെ കസേരിലിരുന്നും സ്വര്‍ണ്ണക്കടത്ത് നടത്താമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതും വസ്തുതയല്ലേ? ഇടതു കൊടി പിടിക്കുന്നവര്‍ക്ക് പിന്‍വാതില്‍ വഴി കൂട്ടത്തോടെ ജോലി കൊടുക്കന്ന സമയമാണിപ്പോള്‍. അതേ സമയം രാത്രി പകലാക്കി പഠിച്ച്‌ റാങ്ക് ലിസ്റ്റില്‍ കയറിക്കൂടിയവര്‍ക്ക് നിയമനം ലഭിക്കാനായി സെക്രട്ടേറയറ്റിന് മുന്നില്‍ സത്യാഗ്രഹം കിടക്കേണ്ട ഗതികേടിലുമാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ചത് സി.പി.എമ്മിനെ പ്രകോപിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് മറുമരുന്നില്ല.

രാജ്യത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് അമിത ഉത്സാഹം കാട്ടുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന രാജ്യദ്രോഹപരമായ സ്വര്‍ണ്ണക്കടത്തിലെ അന്വേഷണം എന്തു കൊണ്ടാണ് മന്ദഗതിയിലാക്കിയിരിക്കുന്നതെന്നും ഈ മെല്ലപ്പോക്കിന് കാരണം എല്ലാവര്‍ക്കുമറിയാമെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ടാക്കിയിട്ടുള്ള കള്ളക്കൂട്ടു കെട്ട് തുറന്നു പറയുമ്പോള്‍ സി.പി.എമ്മിന് രോഷമുണ്ടാകുന്നത് സ്വാഭാവികമാണ്.

read also:കുവൈറ്റിൽ ജോലി ചെയ്യാതെ ശമ്പളം വാങ്ങിയ വനിതകളും പുരുഷന്മാരും അറസ്റ്റിൽ

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിട്ടില്ലെന്ന് പറയുന്ന സിപിഎം തങ്ങളുടെ സഹജമായ നുണ വ്യവസായമാണ് തുടരുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം രാഷ്ട്രം മുഴുവന്‍ ഇന്നലെ കേട്ടതാണ്. ബിജെപി സര്‍ക്കാര്‍ കൊണ്ടു വന്ന കര്‍ഷകദ്രോഹ നിയമങ്ങളെയും, കുത്തകള്‍ക്ക് വഴിവിട്ട് നല്‍കുന്ന സഹായങ്ങളെയും പെട്രോളിന്റെ പേരില്‍ നടത്തുന്ന കൊള്ളയെയും രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ഗാന്ധി കടന്നാക്രമിച്ചത്. രാഷ്ട്രം മുഴുവന്‍ ശ്രവിച്ച ആ വാക്കുകളും തമസ്‌കരിച്ച്‌ രാഹുല്‍ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ലെന്ന പച്ചക്കള്ളം വിളമ്പാന്‍ സി.പി.എമ്മിന് മാത്രമേ കഴിയൂ.”- ചെന്നിത്തല പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button